വനിതാ ഐപിഎസ് ട്രെയിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ പ്രൊബേഷനറി ഐപിഎസ് ഉദ്യോഗസ്ഥൻ ഉദയ് കൃഷ്ണ റെഡ്ഡിയെ ബോധരഹിതനായ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈദരാബാദിലെ കുടുംബസുഹൃത്തിന്റെ വീട്ടിൽ വെച്ച് തിങ്കളാഴ്ച രാവിലെ കുഴഞ്ഞുവീണ ഇയാളെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വിഷമോ സാനിറ്റൈസറോ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന് ആദ്യം സംശയമുയർന്നിരുന്നെങ്കിലും ഡോക്ടർമാർ ഇത് തള്ളി. വയർ കഴുകിയപ്പോൾ വിഷാംശമോ മറ്റ് മരുന്നുകളോ കണ്ടെത്തിയിട്ടില്ലെന്നും എന്നാൽ രക്തത്തിൽ വലിയ അളവിൽ മദ്യത്തിന്റെ സാന്നിധ്യമുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുകയായിരുന്നു. Read More…

