എടുക്കുന്ന റീല്‍സ് വൈറലാകാന്‍ എന്തും ചെയ്യുന്ന കാലമാണിത്. അതിനായി ചെയ്ത പണിയാകട്ടെ ട്രെയിൻ കടന്നുപോകുമ്പോൾ റെയിൽവേ പാളത്തിൽ കിടന്ന് റീല്‍സ് എടുക്കല്‍. ഒഡിഷയിലെ പുരുനാപാനി സ്റ്റേഷനു സമീപത്തെ ട്രാക്കില്‍ കിടന്നായിരുന്നു കുട്ടികൾ ഈ ‘അക്രമ’റീൽസ് ചിത്രീകരിച്ചത്. വീഡിയോ വൈറലായതോടെ ഇതില്‍ പങ്കാളികളായ മൂന്നു കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ട്രെയിന്‍ കടന്നുപോകുന്നതുവരെ ട്രെയിനിനും പാളത്തിനുമിടയില്‍ കിടന്ന് ‘ടാസ്‌ക്’ പൂര്‍ത്തിയാക്കുകയായിരുന്നു കുട്ടികളുടെ ലക്ഷ്യം. പാളത്തില്‍ കിടക്കുന്ന കുട്ടിയേയും ഈ പ്രവൃത്തിയെ പ്രോത്സാഹിപ്പിക്കുകയും നിര്‍ദ്ദേശങ്ങള്‍ കൊടുക്കുകയും ചെയ്യുന്ന മറ്റു രണ്ടുകുട്ടികളേയുമാണ് വീഡിയോയില്‍ Read More…

