കശ്മീരിലെ ഝലം നദിയിലൂടെ ഒരു വിനോദസഞ്ചാരി ടൊയോട്ട ഫോർച്യൂണർ കാർ ഓടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിരിക്കുകയാണ്. പൊതുജനങ്ങളുടെ സുരക്ഷയെയും പരിസ്ഥിതി സംരക്ഷണത്തെയും കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്ന ഈ പ്രവർത്തിക്കെതിരെ വലിയ രീതിയിൽ വിമർശനങ്ങൾ ഉയർന്നുകഴിഞ്ഞു. എക്സ് (X) പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച ഈ വീഡിയോയിൽ, നദിയിലെ ശക്തമായ നീരൊഴുക്കിനെ പ്രതിരോധിച്ച് എസ്‌യുവി പതുക്കെ മുന്നോട്ട് നീങ്ങുന്നത് കാണാം. ഡ്രൈവർ കാറിനുള്ളിലിരുന്ന് തന്നെയാണ് ഈ സാഹസികത മൊബൈലിൽ പകർത്തിയത്. നദീതീരത്ത് നിന്നിരുന്ന നിരവധി ആളുകളും ഈ Read More…

