നടൻ യാഷും ഗീതു മോഹൻദാസും ഒന്നിക്കുന്ന ആക്ഷൻ ചിത്രം ‘ടോക്സിക്’ 2026 ആഗസ്റ്റ് 26-ന് തിയേറ്ററുകളിൽ എത്താൻ തയാറെടുക്കുകയാണ്. അതിനിടെ, 40-ാം വയസ്സിലും യാഷ് നിലനിർത്തുന്ന മികച്ച ശാരീരികക്ഷമത ആരാധകർക്കിടയിൽ വൻ ശ്രദ്ധ നേടിയിരിക്കുകയാണ്. ജിമ്മിലെ മണിക്കൂറുകൾ നീണ്ട വ്യായാമം കൊണ്ടുമാത്രം ഇത്രയും കട്ടപ്പണിയുള്ള ശരീരം നിലനിർത്താനാകില്ല. പേശികളുടെ വളർച്ചയ്ക്കും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനുമായി ആവശ്യത്തിന് പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, കൃത്യമായ സമയത്തുള്ള ഭക്ഷണം, മുടങ്ങാതെയുള്ള പരിശീലനം എന്നിവ ഉൾപ്പെടുന്ന ഭക്ഷണക്രമമാണ് യാഷ് പിന്തുടരുന്നത്. മുട്ടയുടെ വെള്ള, മീൻ, Read More…

