ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിലെ ടോസിനെച്ചൊല്ലി വലിയ വിവാദം പുകയുന്നു. ടോസ് യഥാർത്ഥത്തിൽ ആർക്കാണ് ലഭിച്ചത് എന്ന കാര്യത്തിലാണ് ആരാധകർക്കിടയിൽ തർക്കം ഉടലെടുത്തത്. മുംബൈ നായകൻ ഹാർദിക് പാണ്ഡ്യ നാണയം മുകളിലേക്കിട്ടപ്പോൾ കൊൽക്കത്ത നായകൻ അജിൻക്യ രഹാനെ ‘ടെയിൽസ്’ എന്ന് വിളിച്ചിരുന്നു. എന്നാൽ നാണയം താഴെ വീണ സമയത്ത് ക്യാമറ ആംഗിൾ പെട്ടെന്ന് മാറുകയായിരുന്നു. മാച്ച് റഫറി മുംബൈയാണ് ടോസ് ജയിച്ചതെന്ന് പ്രഖ്യാപിച്ചെങ്കിലും നാണയത്തിന്റെ ക്ലോസപ്പ് ദൃശ്യങ്ങൾ കാണിക്കാതിരുന്നത് സംശയങ്ങൾക്ക് ഇടയാക്കി. Read More…

