വെങ്കട്പ്രഭുവിന്റെ ഗോട്ടിന് ശേഷം സിനിമയില്‍ നിന്നും അവധിയെടുക്കുന്ന വിജയ് തന്റെ പുതിയ രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമെന്നുമാണ് ഏറ്റവും പുതിയതായി വന്ന വിവരം. ഉടന്‍ തന്നെ റജിസ്റ്റര്‍ ചെയ്‌തേക്കുന്ന പാര്‍ട്ടിയുടെ പേരായി. വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടിക്ക് തമിഴക മുന്നേറ്റ കഴകം (ടിഎംകെ) എന്ന് പേരിട്ടേക്കുമെന്നാണ് വിവരം. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയ് തന്റെ പാര്‍ട്ടിയുമായി ഇറങ്ങുമെന്നും കേള്‍ക്കുന്നു. പാര്‍ട്ടിയുടെ പേരും പതാകയും ഉള്‍പ്പെടെയുള്ള മുഴുവന്‍ വിവരങ്ങളും ഫെബ്രുവരി ആദ്യവാരം ഔദ്യോഗികമായി പുറത്തുവിടുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് തിങ്കളാഴ്ച Read More…