Celebrity

‘എനിക്ക് അവിഹിതമുണ്ടെന്ന് ടിനി ടോം പ്രചരിപ്പിക്കുന്നു, പലരെയും മതംമാറ്റി ഇസ്ലാമാക്കാൻ നോക്കിയത്രേ, അറപ്പ് തോന്നി’

താൻ ‘അമ്മ’ സംഘടനയിൽ നിന്ന് രാജി വെക്കാൻ കാരണം നടൻ ടിനി ടോമാണെന്ന് നടി അൻസിബ ഹസൻ വെളിപ്പെടുത്തി. സംഘടനയുടെ ജോയിന്റ് സെക്രട്ടറി പദവിയിൽ ഇരുന്നപ്പോൾ മുതൽ പല വിഷയങ്ങളിലും താൻ വിയോജിപ്പുകൾ പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇതിനെ വ്യക്തിപരമായി എടുത്ത ടിനി ടോം, തനിക്കെതിരെ വ്യാജമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് താരം പറയുന്നു. ടിനി ടോം തനിക്കെതിരെ മോശമായ അവിഹിത കഥകൾ പ്രചരിപ്പിക്കുകയാണെന്ന് അൻസിബ വ്യക്തമാക്കുന്നു. ഇക്കാര്യങ്ങൾ തന്നോടല്ല, മറിച്ച് മറ്റുള്ളവരോടാണ് പറയുന്നത്. അവരിലൂടെയാണ് താൻ ഇതൊക്കെ അറിയുന്നത്. Read More…