Featured Myth and Reality

ഈ നഗരത്തിൽ ഇനി 80 ദിവസം സൂര്യൻ അസ്തമിക്കില്ല ! ഓഗസ്റ്റ് വരെ നീളുന്ന പകൽ- വീഡിയോ വൈറല്‍

ലോകത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും സൂര്യോദയത്തിനൊപ്പം ഉണരുകയും സൂര്യാസ്തമയത്തോടെ വിശ്രമിക്കുകയും ചെയ്യുമ്പോൾ, അലാസ്കയിലെ ഉത്ക്യാഗ്വിക് (Utqiagvik) നിവാസികൾ രാത്രിയില്ലാത്ത ഒരു കാലഘട്ടത്തിലേക്ക് കടക്കുകയാണ്. അമേരിക്കയുടെ ഏറ്റവും വടക്കേ അറ്റത്തുള്ള ഈ നഗരത്തിൽ വാർഷിക ‘മിഡ്‌നൈറ്റ് സൺ’ അഥവാ ‘പാതിരാസൂര്യന്റെ’ കാലം ഔദ്യോഗികമായി ആരംഭിച്ചു കഴിഞ്ഞു. ഇനി ഏകദേശം മൂന്ന് മാസക്കാലം സൂര്യൻ അസ്തമിക്കാതെ ആകാശത്ത് തന്നെ തുടരും. കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച ഈ അപൂർവ്വ പ്രതിഭാസം ഓഗസ്റ്റ് 2 വരെ നീണ്ടുനിൽക്കും. ഇതോടെ ഇവിടുത്തെ ജനങ്ങളുടെ ദൈനംദിന ജീവിതം Read More…