ജപ്പാനിൽ ടിക് ടോക് ലൈവ് സ്ട്രീമിങ്ങിനിടെ അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്ന് വീണ് 14-കാരി മരിച്ചു. ക്യാമറയിൽ പതിഞ്ഞ ഈ ദാരുണ സംഭവം പെൺകുട്ടിയുടെ സുഹൃത്തുക്കളെയും ഫോളോവേഴ്സിനെയും വലിയ ഞെട്ടലിലാഴ്ത്തിയിരിക്കുകയാണ്. റുക്ക (Ruka) എന്ന് തിരിച്ചറിഞ്ഞ പെൺകുട്ടി അപ്പാർട്ട്മെന്റിന്റെ ബാൽക്കണി കൈവരിയിൽ ഇരിക്കുന്നതിനിടെ ബാലൻസ് തെറ്റി പിന്നിലേക്ക് വീഴുകയായിരുന്നു. വീഴ്ച ഒഴിവാക്കാനായി ഏതാനും നിമിഷങ്ങൾ കൈവരിയിൽ പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും പിടിവിട്ട് താഴേക്ക് പതിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റുക്ക പിന്നീട് മരണത്തിന് Read More…

