Oddly News

മരണം മുന്നിൽ കണ്ട നിമിഷം! സർക്കസിനിടെ കൂടാരം ചാടി പുറത്തിറങ്ങി കടുവ; ചിതറിയോടി കാണികൾ- വീഡിയോ

സർക്കസ് തമാശ കൊടുംഭീതിയായി മാറിയ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് റഷ്യയിൽ നിന്ന് പുറത്തുവരുന്നത്. റോസ്തോവ്-ഓൺ-ഡോണിലെ ‘ദൊവ്ഗാലുക്ക് സർക്കസിനിടെ’ സുരക്ഷാവല തകർത്ത് പുറത്തുചാടിയ കടുവ കാണികൾക്കിടയിലൂടെ സ്വതന്ത്രമായി കറങ്ങിനടന്നു. മൂന്ന് കടുവകളെ ഉപയോഗിച്ചുള്ള പ്രകടനം നടന്നുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി സുരക്ഷാവല അയഞ്ഞുപോവുകയായിരുന്നു. ഇതിനിടെ ഒരു കടുവ കാണികൾക്കിടയിലേക്ക് കുതിച്ചുചാടി. നിലവിളിച്ചുകൊണ്ട് ചിതറിയോടിയ കാണികൾക്കിടയിലൂടെ ഈ ഹിംസ്രമൃഗം അല്പനേരം ഉലാത്തി. പേടിച്ചരണ്ട മാതാപിതാക്കൾ മക്കളെ ചേർത്തുപിടിച്ച് സുരക്ഷിതസ്ഥാനം തേടുന്നത് വീഡിയോയിൽ കാണാം. കടുവ ഭയപ്പെടാതിരിക്കാൻ ശാന്തരായി ഇരിക്കണമെന്ന് സംഘാടകർ കാണികൾക്ക് നിർദ്ദേശം നൽകി. Read More…