വാടകയ്ക്കെടുത്ത് മറിച്ചുവിറ്റ ടിപ്പർ ലോറി തെക്കേ ഇന്ത്യയിലുടനീളം നടത്തിയ തിരച്ചിലിനൊടുവിൽ തമിഴ്നാട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തു. 26 പേരിലൂടെ കൈമറിഞ്ഞ ലോറി കേരളത്തിനു പുറമേ കർണാടക, ആന്ധ്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലടക്കം 2500 കിലോമീറ്ററോളം നീണ്ട തിരച്ചിലിനുശേഷമാണ് കണ്ടെത്തിയത്. സേലത്തിനു സമീപം ഓമല്ലൂരിലെ ഉൾഗ്രാമത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്ന ലോറി പൊളിച്ചുവിൽക്കാനുള്ള നീക്കത്തിനിടെയാണ് പോലീസ് സംഘം കണ്ടെടുത്തത്. വയനാട് തൃശിലേരി സ്വദേശിയായ അനൂപിന്റെ പരാതിയിലാണ് പോലീസ് കഴിഞ്ഞ ഓഗസ്റ്റിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. അനൂപ് ലീസിനു Read More…

