തിരുവനന്തപുരം: “ഞാൻ കൊന്നു കുഞ്ഞമ്മാ… എന്നാണ് അവൾ പറഞ്ഞത്. എനിക്ക് തന്നൂടായിരുന്നോ കുഞ്ഞിനെ, എനിക്ക് മക്കളില്ലല്ലോ, ഞാൻ വളർത്തുമായിരുന്നില്ലേ?” – തിരുവനന്തപുരം തിരുമല പൊറ്റയിൽ ഒരു വയസ്സുള്ള പെൺകുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ വീട്ടിൽ കണ്ടത് നെഞ്ചുതകർക്കുന്ന കാഴ്ചകളായിരുന്നു. തന്നോട് ചോദിച്ചിരുന്നെങ്കിൽ കുഞ്ഞിനെ താൻ ഏറ്റെടുത്ത് വളർത്തുമായിരുന്നുവെന്ന് ക്രിസ്റ്റിയുടെ കുഞ്ഞമ്മ കണ്ണീരോടെ മാധ്യമങ്ങളോട് പ്രതികരിച്ചു. അന്ന എന്ന് പേരുള്ള ഒരുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ അമ്മ ക്രിസ്റ്റിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. “എനിക്ക് തന്നുകൂടായിരുന്നോ, ഞാൻ വളർത്തുമായിരുന്നില്ലേ എന്റെ കുഞ്ഞിനെ? Read More…

