Crime

നഗ്ന വീഡിയോകള്‍ ചെയ്യിക്കല്‍: തെയ്യം കലാകാരന്‍ ലിജേഷിന്റെ വലയില്‍ കുടുങ്ങിയത്‌ 17 സ്‌ത്രീകള്‍

പരിയാരം: ഭർത്താവുള്ള യുവതിയെ ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ കോൾ ചെയ്യിച്ച കേസിൽ അറസ്റ്റിലായ യുവാവ് പതിനേഴോളം സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തിയതായി സൂചന. കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് സ്വദേശിനിയുടെ പരാതിയിൽ പിടിയിലായ തിമിരി സ്വദേശിയും തെയ്യം കലാകാരനുമായ ലിജേഷിന്റെ (39) മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് ഈ നിർണ്ണായക വിവരങ്ങൾ പുറത്തുവന്നത്. സംഭവത്തിന് പിന്നാലെ കൂടുതൽ സ്ത്രീകൾ ഫോൺ വഴി പോലീസിനെ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അടുത്ത ദിവസങ്ങളിൽ തന്നെ ഇവർ രേഖാമൂലം പോലീസിൽ പരാതി നൽകുമെന്നും അറിയിച്ചിട്ടുണ്ട്. Read More…