അവസരങ്ങൾ കുറഞ്ഞതുകൊണ്ടാണ് നാനിയുടെ പുതിയ ചിത്രത്തിൽ ഡാൻസ് നമ്പർ ചെയ്യാൻ സമ്മതിച്ചതെന്ന സോഷ്യൽ മീഡിയ പ്രചരണങ്ങൾക്ക് മറുപടിയുമായി പ്രമുഖ നടി കീർത്തി സുരേഷ്. നാനി ചിത്രത്തിന്റെ ഭാഗമാകുന്നുവെന്ന റിപ്പോർട്ടുകളിൽ ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും, തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് വളരെ രസകരമായ രീതിയിലാണ് കീർത്തി ഇൻസ്റ്റാഗ്രാമിലൂടെ മറുപടി നൽകിയത്. ഫ്രണ്ട്‌വുഡ്സ് ടിവി പങ്കുവെച്ച ഒരു വീഡിയോയിൽ, നല്ല കഥാപാത്രങ്ങൾ ലഭിക്കാത്തതുകൊണ്ടാണ് കീർത്തി ‘ദി പാരഡൈസ്’ എന്ന കന്നഡ ചിത്രത്തിൽ ഡാൻസ് ചെയ്യാൻ സമ്മതിച്ചതെന്ന് വിമർശിച്ചിരുന്നു. എന്നാൽ ദേഷ്യപ്പെടുന്നതിന് പകരം തമാശരൂപേണയുള്ള Read More…

