Good News

നദിയില്‍നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കിയ ചെറുപ്പക്കാരന് ഡച്ച് കമ്പനിയിൽ ജോലി, ആരാണ് ബിട്ടു തബാഹി?

മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലെ മലിനമായ അജ്നാർ നദി ശുചീകരിക്കാൻ തുടക്കമിട്ട 21 വയസ്സുകാരന്റെ കഥ ഇപ്പോൾ ജനങ്ങൾക്ക് വലിയ പ്രചോദനമായി മാറുകയാണ്. ബിട്ടു തബാഹി എന്ന പേരിൽ സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന സുരേന്ദ്ര സിംഗ് ചൗധരിയാണ് ഇതിന് പിന്നിൽ. ഇദ്ദേഹത്തിന്റെ ശുചീകരണ പ്രവർത്തനങ്ങൾ പ്രശംസ പിടിച്ചുപറ്റിയെന്ന് മാത്രമല്ല, നെതർലാൻഡ്‌സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ദി ഓഷ്യൻ ക്ലീനപ്പ്’ എന്ന സംഘടനയുടെ സ്ഥാപകനായ ബോയൻ സ്ലാറ്റിൽ നിന്ന് ഒരു ജോലി വാഗ്ദാനം നേടിക്കൊടുക്കുകയും ചെയ്തു. പ്ലാസ്റ്റിക്കും പായലും മറ്റ് അവശിഷ്ടങ്ങളും Read More…