താനെയിൽ ഒരു വീട്ടിൽ നിന്ന് കാണാതായ മൂന്നര ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണ താലിമാല പരാതി ലഭിച്ച് വെറും ഒരു മണിക്കൂറിനുള്ളിൽ റാബോഡി പോലീസ് കണ്ടെടുത്തു. കോൽബാഡ് റോഡിലെ റൺവാൾ നഗറിൽ താമസിക്കുന്ന 58 വയസ്സുകാരിയായ അനുജ അജിത് സാവന്തിന്റെ കിടപ്പുമുറിയിൽ നിന്നാണ് രണ്ടര പവൻ വരുന്ന സ്വർണ്ണമാല കാണാതായത്. അന്നേദിവസം വീട്ടിൽ ജോലിക്കെത്തിയ ഹൗസ് കീപ്പിംഗ് ജീവനക്കാരിയെയാണ് അവർക്ക് സംശയം തോന്നിയത്. ‘സ്നാബിറ്റ്’ (Snabbit) എന്ന ആപ്പ് വഴിയാണ് അവർ വീട് വൃത്തിയാക്കുന്നതിനായി ഈ ജീവനക്കാരിയെ Read More…

