തായ്ലൻഡിൽ നിന്നുള്ള രസകരമായ ഒരു വന്യജീവി ദൃശ്യം ഇപ്പോൾ ലോകമെമ്പാടുമുള്ള ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. ഒരു ഭീമൻ കാട്ടാന സാധാരണക്കാരനായ ഒരു ഉപഭോക്താവിനെപ്പോലെ റോഡരികിലെ പലചരക്ക് കടയിലേക്ക് കയറിച്ചെന്ന് സ്നാക്സുകൾ അകത്താക്കുന്നതാണ് വീഡിയോയിലുള്ളത്. ഒരു വിരുന്നുകാരന്റെ പരിഭ്രമമൊന്നുമില്ലാതെ, വളരെ കൂളായിട്ടായിരുന്നു ആനയുടെ ഈ ഷോപ്പിംഗ്. കടയുടെ തുറന്നുകിടന്ന മുൻവാതിലിലൂടെ അകത്തുകയറിയ ആന, ഷെൽഫിലിരുന്ന സാധനങ്ങൾ തുമ്പിക്കൈ ഉപയോഗിച്ച് ഓരോന്നായി പരിശോധിക്കുന്നത് വീഡിയോയിൽ കാണാം. അരിയുണ്ടകൾ, വാഴപ്പഴം, സാൻഡ്വിച്ച്, മറ്റ് പായ്ക്കറ്റ് ഭക്ഷണങ്ങൾ എന്നിവ ആന അവിടെയിരുന്ന് തന്നെ Read More…

