വിവാഹവേദിയില്‍ സല്‍ക്കാരത്തിനിടയില്‍ മദ്യപിച്ചെത്തിയ വരന്‍ വധുവിനെയടക്കം കൂട്ടക്കുരുതി നടത്തി ആത്മഹത്യ ചെയ്തു. വടക്കുകിഴക്കന്‍ തായ്ലന്‍ഡിലെ നാം ഖിയോ ജില്ലയില്‍ ശനിയാഴ്ച നടന്ന സംഭവത്തില്‍ നാലു പേര്‍ക്കാണ് വെടിയേറ്റത്. മദ്യലഹരിയിലായിരുന്ന പാരാ അത്‌ലറ്റും മുന്‍ സൈനികനുമായ 29 കാരന്‍ ചതുറോംഗ് സുക്‌നെക്കാണ് പ്രതി. ഭാര്യയും മറ്റ് മൂന്ന് പേരും വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടു. പ്രാദേശികസമയം രാത്രി 11.25 ന് ആണ് സംഭവം. മൂന്ന് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് 44 കാരിയായ കാഞ്ചന പച്ചുന്തുക്യുമായി ശനിയാഴ്ച രാവിലെ ഇരുവരുടേയും വിവാഹം തീരുമാനിച്ചിരുന്നത്. Read More…

