മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്നുള്ള ഒരു വിചിത്രമായ മോഷണ വാർത്ത വിശ്വാസികളെയും പോലീസിനെയും ഒരുപോലെ അമ്പരപ്പിച്ചിരിക്കുകയാണ്. ലക്കഡ്ഗഞ്ച് പോലീസ് സ്റ്റേഷൻ അതിർത്തിയിലെ മാൾധക്ക പ്രദേശത്തുള്ള ശീതള മാതാ ക്ഷേത്രത്തിലും ശിവക്ഷേത്രത്തിലുമാണ് അപരിചിതരായ രണ്ട് മോഷ്ടാക്കൾ ചേർന്ന് മോഷണം നടത്തിയത്. ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികൾ തകർത്ത് പണം കവരുന്നതിന് തൊട്ടുമുമ്പ് മോഷ്ടാക്കൾ ദൈവത്തോട് മാപ്പപേക്ഷിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ജൂലൈ 27-ന് വൈകുന്നേരം ക്ഷേത്ര സൂക്ഷിപ്പുകാരൻ പ്രധാന വാതിൽ പൂട്ടിപ്പോയിരുന്നു. എന്നാൽ അടുത്ത ദിവസം രാവിലെ തിരികെയെത്തിയപ്പോൾ വാതിലിന്റെ പൂട്ട് തകർത്ത Read More…

