2017-ൽ ‘ഭാബിജി ഘർ പർ ഹേൻ’ എന്ന പരമ്പരയുടെ നിർമ്മാതാവ് സഞ്ജയ് ആർ. കോഹ്‌ലിക്കെതിരെ നൽകിയ ലൈംഗിക പീഡന പരാതി വ്യാജമായിരുന്നുവെന്ന് നടി ശിൽപ ഷിൻഡെ അടുത്തിടെ സമ്മതിച്ചിരുന്നു. കരാർ തർക്കങ്ങൾ പരിഹരിക്കാൻ വേണ്ടിയാണ് താൻ അന്ന് അങ്ങനെ ചെയ്തതെന്ന ശിൽപയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഹിന ഖാൻ, പൂജ ബേദി, കരൺ ഒബറോയ് തുടങ്ങിയ പ്രമുഖ ടെലിവിഷൻ താരങ്ങളും സോഷ്യൽ മീഡിയയും നടിക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി. ഇതിനിടയിലാണ് ടെലിവിഷൻ രംഗത്തെ നിർമ്മാതാക്കൾക്കെതിരെ കടുത്ത ആരോപണങ്ങളുമായി ശിൽപ Read More…

