ശ്രീനാഥ് ഭാസിയും തേജലക്ഷ്മിയും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ മലയാള ചിത്രം ‘പ്രിയതമൻ’ ചിത്രീകരണമാരംഭിക്കുന്നു. ശ്രേയനിധി ക്രിയേഷൻസ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംവിധാനം റിജീ പ്രഭാകരൻ നിർവഹിക്കുന്നു. സുനിൽകുമാർ എസ്, മുനീർ അറയ്ക്കൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കൃഷ്ണ പൂജപ്പുരയാണ് ചിത്രത്തിൻ്റെ രചന നിർവ്വഹിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. ആശുപത്രി പശ്ചാത്തലത്തിലുള്ള ദൃശ്യങ്ങളാണ് പോസ്റ്ററിൽ പ്രധാനമായും അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ ‘പ്രിയതമൻ’ പറയുന്ന കഥയെക്കുറിച്ചുള്ള ആകാംക്ഷയും വർധിച്ചിട്ടുണ്ട്. പ്രദീപ് നായർ ഛായാഗ്രഹണം നിർവഹിക്കുന്നു. സനു ഭാസ്കർ Read More…

