പല്ലിന്റെ ആരോഗ്യത്തിന് കേടുപാടുകൾ വരുത്താതെ വെളുപ്പിക്കാൻ സഹായിക്കുന്ന പുതിയൊരു ടൂത്ത് പൗഡർ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തു. കാപ്പി, ചായ, ഭക്ഷണസാധനങ്ങൾ എന്നിവ പല്ലിന്റെ ഇനാമലിൽ കറയുണ്ടാക്കുന്നത് സാധാരണമാണ്. നിലവിൽ വിപണിയിലുള്ള വൈറ്റനിംഗ് ഉൽപ്പന്നങ്ങൾ പല്ലിലെ കറ നീക്കം ചെയ്യുമെങ്കിലും, അവയിലടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ പല്ലിന്റെ കവചമായ ഇനാമലിനെ നശിപ്പിക്കുകയും പല്ലിന് പുളിപ്പും മറ്റ് അസ്വസ്ഥതകളും ഉണ്ടാക്കുകയും ചെയ്യാറുണ്ട്. ഈ പ്രശ്നത്തിനാണ് പുതിയ കണ്ടുപിടുത്തത്തിലൂടെ പരിഹാരമാകുന്നത്. മിൻ സിംഗ് എന്ന ഗവേഷകന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ പ്രത്യേക സംയുക്തം വികസിപ്പിച്ചത്. ഇലക്ട്രിക് Read More…

