ന്യൂഡൽഹി: ഡൽഹിയിലെ നിഹാൽ വിഹാറിൽ ഭാര്യയുമായുണ്ടായ തർക്കത്തെ തുടർന്ന് സോഫ്റ്റ്വെയർ എൻജിനീയറായ ഭർത്താവിനെ ഭാര്യവീട്ടുകാർ തല്ലിക്കൊന്നു. ലക്ഷ്മി പാർക്ക് സ്വദേശിയായ 31-കാരൻ വിനയ് ഗുപ്തയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെയോടെയാണ് കേസിനാസ്പദമായ ക്രൂരമായ സംഭവം നടന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ബുധ് വിഹാർ സ്വദേശിയായ യുവതിയുമായി മൂന്നര വർഷം മുമ്പാണ് വിനയ് ഗുപ്തയുടെ വിവാഹം കഴിഞ്ഞത്. ഇവർക്ക് നാല് മാസം പ്രായമുള്ള ഇരട്ടക്കുട്ടികളുമുണ്ട്. സംഭവദിവസം രാവിലെ ദമ്പതികൾ തമ്മിൽ കടുത്ത തർക്കമുണ്ടാവുകയും, തുടർന്ന് യുവതി സ്വന്തം വീട്ടുകാരെ വിളിച്ചുവരുത്തുകയുമായിരുന്നു. നിഹാൽ Read More…

