Featured Oddly News

റോയല്‍ ചായ ! ഒരുലക്ഷം വാടകനൽകി റോൾസ് റോയ്‌സിൽ ചായക്കച്ചവടം; വേറിട്ട പരീക്ഷണം, പക്ഷെ പണിപാളി ! വീഡിയോ

വാടകയ്‌ക്കെടുത്ത റോൾസ് റോയ്‌സ് കാറിൽ ചായ വിൽപന നടത്തി സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ഈ മനുഷ്യന്‍. ഇൻസ്റ്റാഗ്രാമിൽ ‘ഡീലക്സ് ഭയ്യാജി’ എന്ന പേജിലൂടെ പങ്കുവെച്ച ഈ വീഡിയോയിൽ, ആഡംബരവും സാധാരണക്കാരന്റെ ചായയും തമ്മിൽ കൂട്ടിയിണക്കിയുള്ള ഒരു ബിസിനസ് പരീക്ഷണമാണ് ഇയാൾ നടത്തിയത്. ഒരു ലക്ഷം രൂപയ്ക്കാണ് ഇയാൾ റോൾസ് റോയ്‌സ് കാർ വാടകയ്‌ക്കെടുത്തത്. തുടർന്ന് ഒരു ചായക്കടക്കാരനുമായി കരാറിലേർപ്പെടുകയും പോസ്റ്ററുകൾ അടിച്ച് ആളുകളെ ആകർഷിക്കുകയും ചെയ്തു. “റോൾസ് റോയ്‌സിനുള്ളിലിരുന്ന് ചായ കുടിച്ചിട്ടുണ്ടോ?” എന്ന ചോദ്യം ഉന്നയിച്ചുകൊണ്ട് Read More…

Featured Good News

ഇഞ്ചിച്ചായയുടെ മണം, ഇച്ഛാശക്തിയുടെ ഗുണം; വൈറലായി 103 കാരി കാശിബയുടെ ചായക്കട!

കഠിനാധ്വാനത്തിനും നിശ്ചയദാർഢ്യത്തിനും പ്രായപരിധിയില്ലെന്ന് തെളിയിക്കുകയാണ് വഡോദരയിൽ നിന്നുള്ള 103 വയസ്സുകാരിയായ കാശിബ. മഹാരാജ സയാജിറാവു സർവ്വകലാശാലയ്ക്ക് സമീപം ഇന്നും ചായക്കട നടത്തുന്ന ഇവരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ആയിരക്കണക്കിന് ആളുകൾക്കാണ് ഇവർ പ്രചോദനമാകുന്നത്. പ്രായത്തിന്റെ അവശതകൾ മറന്ന് ഇഞ്ചി ചതയ്ക്കുന്നതും ചായ തിളപ്പിക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം. തലമുറകളായി വിദ്യാർത്ഥികൾക്ക് പ്രിയപ്പെട്ടതാണ് ഇവരുടെ ഇഞ്ചി ചായ. വിശ്രമിക്കേണ്ട പ്രായത്തിലും സ്വയം പര്യാപ്തതയോടെയും നിശ്ചയദാർഢ്യത്തോടെയും ജോലി ചെയ്യുന്ന കാശിബയെ ‘യഥാർത്ഥ ഇൻഫ്ലുവൻസർ’ എന്നാണ് സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്. View Read More…