തമിഴ് സംവിധായകന് പാരഞ്ജിത്ത് ഒരുക്കിയ തങ്കലാന് വന്‍ വിജയം നേടി മുന്നേറുമ്പോള്‍ സിനിമയ്ക്കായി സൂപ്പര്‍താരം ചിയാന്‍ വിക്രമും സംവിധായകനും അടക്കം സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ പ്രതിഫലക്കണക്കുകള്‍ പുറത്തുവരുന്നു. 150 കോടി മുടക്കുമുതലുള്ള സിനിമയ്ക്കായി സംവിധായകനും നടന്മാരും കോടികളാണ് പ്രതിഫലം വാങ്ങിയതെന്നാണ് പുറത്തുവരുന്ന വിവരം. സിനിമയുടെ മൊത്തം മുടക്കുമുതല്‍ 150 കോടി രൂപയാണ്. നായകന് ചിയാന്‍ വിക്രത്തിന് 25 കോടി രൂപയാണ് വ്യത്യസ്തമായ വേഷം ചെയ്തതിന് കിട്ടിയത്. വിക്രത്തിന്റെ കരിയറില്‍ തന്നെ നാഴികക്കല്ലായി മാറുന്ന കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു. കഥാപാത്രത്തിനായി Read More…