Crime

അടിവസ്ത്രത്തിനുള്ളിൽ 21,000 രൂപ, ലക്ഷ്യം ശബരിമല തീർഥാടകർ; മോഷ്ടാക്കളായ യുവതികൾ പിടിയിൽ, ബസിനുള്ളിൽ വസ്ത്രം മാറിയത് സംശയത്തിനിടയാക്കി

പത്തനംതിട്ട ∙ ശബരിമല തീർഥാടന കാലത്ത് മോഷണം നടത്താൻ എത്തിയതെന്ന് സംശയിക്കുന്ന തമിഴ്‌നാട് സ്വദേശികളായ രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ കൊഴിഞ്ഞമ്പാറ സ്വദേശിനി പാർവതി (ഭവാനി, അനു എന്നീ പേരുകളിലും അറിയപ്പെടുന്നു), തൂത്തുക്കുടി അണ്ണാനഗർ സ്വദേശിനി ഗീത (ലക്ഷ്മി, പാർവതി എന്നീ പേരുകളിലും അറിയപ്പെടുന്നു) എന്നിവരാണ് പിടിയിലായത്. നിരവധി മോഷണക്കേസുകളിൽ പ്രതികളായ ഇവരിൽ ഒരാളുടെ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ 21,000 രൂപയും പൊലീസ് കണ്ടെടുത്തു. ഇന്ന് ഉച്ചയ്ക്ക് 12.30-ഓടെയാണ് സംഭവം നടന്നത്. കോഴഞ്ചേരിയിൽ നിന്നും Read More…