തമിഴ്‌നാട് എക്‌സ്പ്രസിലെ ട്രോളി ബാഗിൽ അഴുകിയ നിലയിൽ മനുഷ്യ ശരീരഭാഗങ്ങൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ചെന്നൈയിലേക്ക് വ്യാപിപ്പിച്ചു. തമിഴ്‌നാട്ടിലെ ഗൂഡുവാഞ്ചേരിയിലുള്ള വാടകവീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ കൊല്ലപ്പെട്ട സ്ത്രീയുടെ കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെടുത്തു. ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഒഡീഷ ജഗത്സിംഗ്പൂർ സ്വദേശി ഹയാത്തുന്നിസ (38) ആണ് കൊല്ലപ്പെട്ടതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഓഗസ്റ്റ് 5-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പുലർച്ചെ അഞ്ചോടെ ആഗ്ര കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിലെത്തിയ തമിഴ്‌നാട് എക്‌സ്പ്രസിന്റെ ജനറൽ കോച്ചിലെ ഒരു ചുവന്ന Read More…

