ശ്രദ്ധ കപൂർ കേന്ദ്രകഥാപാത്രമാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഈഥ’ (Eetha). മഡോക്ക് ഫിലിംസിന്റെ ഈ വരാനിരിക്കുന്ന സിനിമ, മഹാരാഷ്ട്രയിലെ പ്രശസ്ത ഫോക്ക് തീയേറ്റർ കലാകാരിയും പ്രമുഖ ലാവണി-തമാശ നർത്തകിയുമായിരുന്ന വിഠാബായി ഭാവു മാംഗ് നാരായൺഗാവോങ്കറിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്. 1940-കൾ മുതൽ 1990-കൾ വരെയുള്ള കാലഘട്ടത്തിലൂടെ അവരുടെ ജീവിതവും വളർച്ചയും പറയുന്ന ഈ ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ‘വിഠാ’ എന്ന അവരുടെ വിളിപ്പേരിൽ നിന്നാണ് സിനിമയ്ക്ക് ‘ഈഥ’ എന്ന പേര് വന്നിരിക്കുന്നത്. 1935 ജൂലൈയിൽ Read More…

