Sports

ഷഫാലി വർമയുടെ താണ്ഡവം! സൂപ്പര്‍ സ്മൃതി; ക്യാപ്റ്റനായുള്ള ആദ്യ പരമ്പര തന്നെ സ്വന്തമാക്കി മന്ദാന

റായ്‌പുർ: സിംബാബ്‌വേ വനിതകൾക്കെതിരായ ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിൽ ഇന്ത്യക്ക് ഒൻപത്‌ വിക്കറ്റ് ജയം. ആദ്യം ബാറ്റ്‌ ചെയ്‌ത സിംബാബ്‌വേ എട്ട്‌ വിക്കറ്റിന്‌ 102 റണ്ണെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ കളി തീരാൻ 67 പന്തുകൾ ശേഷിക്കെ വിജയലക്ഷ്യം മറികടന്നു. ഷഫാലി വർമ 25 പന്തിൽ നാല്‌ സിക്‌സറും ആറ്‌ ഫോറുമടക്കം 55 റണ്ണെടുത്ത് പുറത്തായി. നായികയും ഓപ്പണറുമായ സ്‌മൃതി മന്ദാന (25 പന്തിൽ രണ്ട്‌ സിക്‌സറും ആറ്‌ ഫോറുമടക്കം 47), അനുഷ്‌ക ശർമ (ഒന്ന്) Read More…