ബംഗാളിലെ മുർഷിദാബാദ് ബെൽദംഗയിൽ, കരയിലേക്ക് കയറാൻ കൂട്ടാക്കാതെ ഒരു കുളത്തിൽത്തന്നെ ദിവസങ്ങൾ തള്ളിനീക്കുകയാണ് ഇഖ്‌ബാൽ എന്ന പതിനാറുകാരൻ. വെള്ളത്തിൽനിന്ന് പുറത്തിറങ്ങുമ്പോൾ തന്നിൽ അമാനുഷിക ശക്തികൾ പ്രവേശിക്കുന്നതായി തോന്നുന്നതാണ് ഇതിന് കാരണമെന്ന് കുട്ടി പറയുന്നു. കഴിഞ്ഞ ഒരു മാസമായി ഇയാൾ കുളത്തിലാണെന്ന് വാർത്തകൾ പറയുമ്പോഴും, കഴിഞ്ഞ അഞ്ച് വർഷമായി കുട്ടി ഇത്തരത്തിൽ വെള്ളത്തിലാണ് കഴിയുന്നതെന്നും ചില റിപ്പോർട്ടുകളുണ്ട്. വിവിധ കുളങ്ങളിലായി സമയം ചെലവഴിക്കുന്ന ഈ കൗമാരക്കാരനെ കുടുംബം മുൻപ് ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചെങ്കിലും പ്രത്യേകിച്ച് ശാരീരിക പ്രശ്നങ്ങളൊന്നും കണ്ടെത്താനായിരുന്നില്ല. Read More…

