രസഗുള കഴിച്ചതിന് പിന്നാലെ തളർച്ചയോ? യുവാക്കളിൽ കണ്ടുവരുന്ന ‘ഹൈപ്പോകലീമിക് പീരിയോഡിക് പാരാലിസിസ്’ എന്ന അവസ്ഥയെക്കുറിച്ച് ഡോക്ടർമാരുടെ മുന്നറിയിപ്പ്. 35 വയസ്സുകാരനായ രവി അഞ്ചാറ് രസഗുളകൾ കഴിച്ചതിന് പിന്നാലെ കൈകാലുകൾക്ക് പെട്ടെന്ന് തളർച്ച അനുഭവപ്പെടുകയും അത് പക്ഷാഘാതം പോലെയാവുകയും ചെയ്തു. കഴിഞ്ഞ ആറുമാസത്തിനിടെ മൂന്ന് തവണയാണ് ഇദ്ദേഹത്തിന് ഇത്തരത്തിൽ സംഭവിച്ചത്. ആദ്യത്തെ രണ്ടുതവണയും കല്യാണവീടുകളിൽ നിന്നായിരുന്നു ഇത് സംഭവിച്ചത് എന്നതിനാൽ ഭക്ഷണത്തിൽ നിന്നുള്ള വിഷബാധയാണെന്ന് കരുതി അദ്ദേഹം അത് അവഗണിച്ചു. എന്നാൽ പ്രമുഖ ന്യൂറോളജിസ്റ്റ് ഡോ. സുധീർ കുമാർ Read More…

