വർഷങ്ങളായി ആഹാരത്തിൽ നിന്ന് പഞ്ചസാര ഒഴിവാക്കുന്നത് ആരോഗ്യത്തിന് ഏറ്റവും നല്ല കാര്യമായാണ് പലരും കരുതുന്നത്. ശരീരഭാരം കുറയ്ക്കാനും പ്രമേഹം തടയാനുമെല്ലാം പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കാനാണ് ലോകമെമ്പാടുമുള്ള ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കാറുള്ളത്. എന്നാൽ, ഭക്ഷണത്തിൽ നിന്ന് പഞ്ചസാര പൂർണ്ണമായി ഒഴിവാക്കുന്നത് എല്ലായ്പ്പോഴും നല്ലൊരു രീതിയല്ലെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഷിക്കാഗോയിൽ നടന്ന എൻഡോക്രൈൻ സൊസൈറ്റിയുടെ വാർഷിക യോഗത്തിൽ അവതരിപ്പിച്ച ഒരു പഠനമനുസരിച്ച്, കൊഴുപ്പ് കുറഞ്ഞ ആഹാരത്തിൽ നിന്ന് ‘സുക്രോസ്’ (ഒരു തരം പഞ്ചസാര) പൂർണ്ണമായി ഒഴിവാക്കുന്നത് ദഹനാരോഗ്യം (Gut Read More…

