പ്രശസ്ത നടിയും നർത്തകിയുമായ സുധ ചന്ദ്രൻ വീണ്ടും വാർത്തകളിൽ നിറയുകയാണ്. അടുത്തിടെ സ്വന്തം വീട്ടിൽ സംഘടിപ്പിച്ച ‘മാതാ കി ചൗക്കി’ ചടങ്ങിൽ ഭക്തിപൂർവ്വം പങ്കെടുക്കുന്ന താരത്തിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ആത്മീയമായ ചടങ്ങിൽ വികാരാധീനയായി കാണപ്പെട്ട സുധയെ പലരും ട്രോളിയപ്പോൾ മറ്റു ചിലർ ആശങ്ക പ്രകടിപ്പിച്ചു. എന്നാൽ താൻ ആർക്കും വിശദീകരണം നൽകേണ്ടതില്ലെന്നും ഭക്തിയാണ് തന്നെ നയിച്ചതെന്നും താരം വ്യക്തമാക്കി. “അതൊരു സവിശേഷ നിമിഷമാണ്. ആ ചൈതന്യം എന്നിലേയ്ക്ക് പ്രവേശിച്ചതും… എന്നിലൂടെ മറ്റുള്ളവരിലേക്ക് അനുഗ്രഹങ്ങൾ എത്തിയതും Read More…

