ഉത്തർപ്രദേശിലെ സഹാറൻപൂരിൽ സഹായം തേടി പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ വിരമിച്ച സർക്കിൾ ഓഫിസർ ബ്രിജ്മോഹൻ യാദവ്7, ഇൻസ്പെക്ടർ വേദപാൽ സിങ് എന്നിവർക്ക് 20 വർഷം കഠിനതടവ് ശിക്ഷ വിധിച്ചു. 11 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് സഹാറൻപൂർ കോടതി ഈ നിർണായക വിധി പുറപ്പെടുവിച്ചത്. 2015 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വ്യാജ കേസിൽ അറസ്റ്റിലായ ഭർത്താവിനെക്കുറിച്ചുള്ള വിവരങ്ങൾ തിരക്കാനായി യുവതി പത്താം ക്ലാസുകാരനായ മകനും മറ്റൊരു ബന്ധുവിനുമൊപ്പമാണ് സ്റ്റേഷനിലെത്തിയത്. എന്നാൽ അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥർ യുവതിയോടും Read More…

