കേരളത്തിലെ ഒരു കോളേജിൽ നിന്നുള്ള മനോഹരമായ ഒരു രംഗം സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുകയാണ്. ഒരു കൂട്ടം ഡെന്റൽ കോളേജ് വിദ്യാർത്ഥികൾ തങ്ങളുടെ കോളേജ് കെയർ ടേക്കർക്ക് അദ്ദേഹത്തിന്റെ കൈകൊണ്ട് വരച്ച ഛായാചിത്രം സ്നേഹത്തോടെ സമ്മാനിച്ചതാണ് ഈ അപൂർവ്വ നിമിഷം. സെന്റ് ഗ്രിഗോറിയോസ് ഡെന്റൽ കോളേജിലാണ് വിദ്യാർത്ഥികൾ ഒത്തുചേർന്ന് തങ്ങളുടെ പ്രിയപ്പെട്ട ‘ജോണി ചേട്ടൻ’ എന്ന് വിളിക്കുന്ന കെയർ ടേക്കറെ ആദരിച്ചത്. ഇവർ നൽകിയ ഈ കുഞ്ഞു സർപ്രൈസ് വളരെ പെട്ടെന്നാണ് ഓൺലൈനിൽ ആളുകളുടെ മനം കവർന്നത്. Read More…

