പാൻ കാർഡിലെ വിവരങ്ങൾ തിരുത്താനായി അപേക്ഷിച്ച് തിരികെ ലഭിച്ചപ്പോൾ സംഭവിച്ച അബദ്ധം ചൂണ്ടിക്കാട്ടി വീഡിയോയുമായി നടി ശ്രീവിദ്യ മുല്ലച്ചേരി. ഭർത്താവും സംവിധായകനുമായ രാഹുൽ രാമചന്ദ്രന്റെ പാൻ കാർഡിലെ അച്ഛന്റെ പേരിലാണ് വലിയ പിഴവ് വന്നത്. രാമചന്ദ്രൻ നായർ എന്ന പേരിന് പകരം കാർഡിൽ ‘രാമചന്ദ്രൻ നാറി’ (Ramachandran Nari) എന്നാണ് അച്ചടിച്ചുവന്നത്. പേര് മാറിവന്ന ഈ വിഷയം വളരെ ഹാസ്യരൂപേണയാണ് ശ്രീവിദ്യ സോഷ്യൽ മീഡിയയിൽ അവതരിപ്പിച്ചത്. തന്റെ കുടുംബത്തിലുണ്ടായ ഒരു വിഷമകരമായ കാര്യത്തെക്കുറിച്ച് പറയാനാണ് വന്നതെന്നു പറഞ്ഞുകൊണ്ടാണ് Read More…

