ഉപഭോക്താവിന് നൽകാനുള്ള ഭക്ഷണത്തിൽ തുപ്പി സൊമാറ്റോ ഡെലിവറി ഏജന്റ്. മുംബൈയിലെ കഞ്ചുർമാർഗ് ഏരിയയിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. വീഡിയോയിൽ ഫുഡ് ഓർഡർ ഡെലിവറി ചെയ്യുന്നതിനുമുമ്പാണ് ഡെലിവറി ഏജന്റ് ഭക്ഷണത്തിൽ തുപ്പുന്നത്. മുംബൈ നിവാസിയാണ് @ByRakeshSimha എന്ന എക്സ് അക്കൗണ്ട് വഴി അസ്വസ്ഥത ഉളവാകുന്ന വീഡിയോ പുറത്തുകൊണ്ടുവന്നത്. വീഡിയോ വിവാദമായതോടെ സംഭവത്തോട് പ്രതികരിച്ച്, സൊമാറ്റോ രംഗത്തെത്തി, “ഞങ്ങളുടെ പ്ലാറ്റ്‌ഫോമിലെ ഡെലിവറി ഏജന്റുമാരിൽ നിന്നുള്ള ഇത്തരം പെരുമാറ്റം ഞങ്ങൾ അംഗീകരിക്കുന്നില്ല” എന്നാണ് സൊമാറ്റോ Read More…