തന്റെ മൂന്നാം വിവാഹത്തെച്ചൊല്ലി വിവാദങ്ങൾ പുകയുന്നതിനിടെ, ഉയർന്നുവന്ന ഗുരുതരമായ ആരോപണങ്ങൾക്ക് വ്യക്തമായ മറുപടിയുമായി ബോളിവുഡ് താരം ആമിർ ഖാൻ രംഗത്തെത്തി. ഗൗരിയുമായുള്ള താരത്തിന്റെ വിവാഹത്തിന് പിന്നാലെ ഇസ്‌ലാമിക പുരോഹിതർ ഫത്‌വ പുറപ്പെടുവിക്കുകയും, വലതുപക്ഷ സംഘടനകൾ ‘ലവ് ജിഹാദ്’ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. ഈ വിഷയങ്ങളിലാണ് ആമിർ ഖാൻ ഇപ്പോൾ ആദ്യമായി പരസ്യ പ്രതികരണം നടത്തിയിരിക്കുന്നത്. തന്റെ മുൻഭാര്യമാരായ റീന ദത്തയോ കിരൺ റാവുവോ, പുതിയ പങ്കാളിയായ ഗൗരിയോ വിവാഹത്തിനായി ഇസ്‌ലാം മതം സ്വീകരിച്ചിട്ടില്ലെന്ന് ആമിർ ഖാൻ വ്യക്തമാക്കി. Read More…

