സൗത്ത് ആഫ്രിക്കയും ഓസ്ട്രേലിയയും തമ്മിൽ കേപ് ടൗണിലെ ന്യൂലാൻഡ്സിൽ നടക്കുന്ന മൂന്നാം ടെസ്റ്റ് മത്സരത്തിനിടയിലെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. സൗത്ത് ആഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റയാൻ റിക്ക്ൾട്ടന്റെ അമ്മയെക്കുറിച്ച് ഒരു ക്രിക്കറ്റ് ആരാധകൻ ചോദിച്ച വിചിത്രമായ ചോദ്യമാണ് ഈ വീഡിയോയിലുള്ളത്. മത്സരത്തിനിടെ പ്ലാക്കാർഡും ഏന്തിനിൽക്കുന്ന ആരാധകന്റെ ദൃശ്യങ്ങൾ സംപ്രേക്ഷണക്കാരായ ക്യാമറമാൻ കൃത്യമായി പകർത്തി. “റയാൻ റിക്ക്ൾട്ടൺ, നിങ്ങളുടെ അമ്മ സിംഗിൾ ആണോ?” എന്ന് കൈകൊണ്ട് എഴുതിയ ഒരു പോസ്റ്ററാണ് ആരാധകൻ കയ്യിൽ പിടിച്ചിരുന്നത്. Read More…

