ശുക്രഗ്രഹത്തിന് പണ്ടെന്നോ ഒരു ചന്ദ്രൻ ഉണ്ടായിരുന്നിരിക്കാമെന്നും, എന്നാൽ ഗ്രഹത്തിന്റെ വേഗത കുറഞ്ഞ കറക്കം കാരണം ഈ ഉപഗ്രഹം ക്രമേണ ശുക്രനിലേക്ക് ആകൃഷ്ടയായി നശിച്ചുപോയതാകാമെന്നും പുതിയ പഠനം. വലുപ്പത്തിലും പിണ്ഡത്തിലും പാറകൾ നിറഞ്ഞ ഘടനയിലും ഭൂമിയോട് സാദൃശ്യമുള്ളതാണെങ്കിലും, സൗരയൂഥത്തിൽ സ്വന്തമായി ചന്ദ്രനില്ലാത്ത രണ്ട് ഗ്രഹങ്ങളിലൊന്നാണ് ശുക്രൻ. ശുക്രന് എന്തുകൊണ്ടാണ് ഉപഗ്രഹം ഇല്ലാത്തതെന്ന ചോദ്യം ശാസ്ത്രലോകത്തെ കാലങ്ങളായി അലട്ടിയിരുന്നു. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ റിവർസൈഡിലെ ഡോ. സ്റ്റീഫൻ കേനിന്റെ നേതൃത്വത്തിലുള്ള ഗവേഷകർ, ശുക്രന്റെ ആദ്യകാലത്ത് ഒരു കൂട്ടിയിടിയെ തുടർന്ന് ചന്ദ്രൻ Read More…

