സാങ്കേതികവിദ്യയിൽ ശ്രദ്ധേയമായ മുന്നേറ്റങ്ങൾ നടത്തുന്നതിന് പേരുകേട്ട രാജ്യമാണ് ജപ്പാൻ. വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനുള്ള അവരുടെ ഏറ്റവും പുതിയ പദ്ധതി ആഗോള ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. ബഹിരാകാശത്ത് സൗരോർജ്ജം ഉപയോഗപ്പെടുത്തുകയും ആ ഊർജ്ജം ഭൂമിയിലേക്ക് തിരികെ കൈമാറുകയും ചെയ്യുക എന്ന ഒരു വിപ്ലവകരമായ സംരംഭത്തിനു പിന്നിലാണ് ഇപ്പോള്‍ ജപ്പാന്. എന്നാല്‍ ഒരു ചോദ്യംഇവിടെ ഉയരുന്നുണ്ട്. ഭൗതികമായി വയറുകൾ സാധ്യമല്ലാത്തപ്പോൾ ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് വൈദ്യുതി എങ്ങനെ എത്തിക്കാം? റിപ്പോർട്ടുകൾ പ്രകാരം, സൗരോർജ്ജത്തെ മൈക്രോവേവുകളാക്കി മാറ്റുന്ന പ്രക്രിയയാണ് ആദ്യഘട്ടം. തുടർന്ന് അത് വയർലെസ് Read More…