കെയ്റോ: യാതൊരുവിധ സുരക്ഷാ ഉപകരണങ്ങളുമില്ലാതെ കുത്തനെയുള്ള പാറക്കെട്ടുകളിൽ കയറി ശ്രദ്ധേയനായ “യമനിലെ സ്പൈഡർമാൻ” എന്നറിയപ്പെടുന്ന സാഹസികൻ അഗ്നിപർവ്വത ഗർത്തത്തിലേക്ക് വീണു മരിച്ചതായി അധികൃതർ . മുപ്പതുകാരനായ അൽ-ഖാഖാ ഇബ്ൻ അൻതർ, യമനിലെ തെക്കൻ പ്രവിശ്യയായ ദാലെയിലുള്ള ഹർദ ഡാം അഗ്നിപർവ്വത ഗർത്തത്തിന്റെ കുത്തനെയുള്ള ചുവരുകളിൽ കയറുന്നതിനിടെയാണ് പിടിവിട്ട് 120 മീറ്റർ (393 അടി) താഴ്ചയുള്ള ഗർത്തത്തിലേക്ക് വീണത്. അദ്ദേഹം താഴേക്ക് വീഴുന്ന നിമിഷം ചിത്രീകരിച്ച പത്ത് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സിവിൽ ഡിഫൻസ് അതോറിറ്റി പുറത്തുവിട്ടു. സുരക്ഷാ Read More…

