Oddly News

റീൽസിനായി എന്തും ചെയ്യും! സാരി ട്രെയിനിന്റെ എഞ്ചിനിൽ കെട്ടിവെച്ച് യുവതിയുടെ ‘ബോളിവുഡ് ഡാൻസ്’! വിഡിയോ വൈറൽ

റെയിൽവേ ട്രാക്കിൽ നിർത്തിയിട്ടിരുന്ന തീവണ്ടിയുടെ എഞ്ചിനിൽ സാരിത്തമ്പ് കെട്ടിവെച്ച് യുവതി ഡാൻസ് കളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൻ വിമർശനത്തിന് വഴിവെച്ചു. സാരിയും കൂളിംഗ് ഗ്ലാസും ധരിച്ച് ട്രാക്കിൽ നിൽക്കുന്ന യുവതി, നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ എഞ്ചിനിൽ സാരിയുടെ അറ്റം കെട്ടിയിട്ട ശേഷം മുന്നോട്ട് വന്ന് സിനിമാറ്റിക് രീതിയിൽ നൃത്തം ചെയ്യുന്നതാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്. ഒരു ബോളിവുഡ് സിനിമാ രംഗം ഓർമ്മിപ്പിക്കുന്ന തരത്തിൽ പാട്ടിനൊപ്പം അഭിനയിച്ചുകൊണ്ട് യുവതി ട്രെയിനിലേക്ക് കൈചൂണ്ടുന്നതും കാണാം. “റീലുകൾ നിർമ്മിക്കാനുള്ള നെട്ടോട്ടം ആളുകളെ മാനസികമായി മാത്രമല്ല Read More…