Featured Good News

അനിയത്തിയുടെ കണ്ണ് ശസ്ത്രക്രിയയ്ക്കായി സഹായം തേടി കൗമാരക്കാരൻ; ഒറ്റ ദിവസം കൊണ്ട് 1.58 ലക്ഷം സമാഹരിച്ച് സോഷ്യൽ മീഡിയ

12 കാരിയായ അനിയത്തിയുടെ കണ്ണ് ശസ്ത്രക്രിയയ്ക്കായി സാമ്പത്തിക സഹായം അഭ്യർത്ഥിച്ചുകൊണ്ട് 16 കാരൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പിന് വൻ പിന്തുണ. സുമനസ്സുകളായ അപരിചിതരുടെ ഇടപെടലിലൂടെ വെറും 24 മണിക്കൂറിനുള്ളിൽ 1.5 ലക്ഷത്തിലധികം രൂപയാണ് സഹായമായി ലഭിച്ചത്. അനിയത്തിയുടെ കാഴ്ചശക്തി നഷ്ടപ്പെടാതിരിക്കാൻ സാധിക്കുന്നത്ര തുക നൽകി സഹായിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ജയ് സിംഗ് റാത്തോഡ് എന്ന കൗമാരക്കാരനാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്. കുറച്ചു മാസങ്ങൾക്ക് മുൻപാണ് അനിയത്തിയുടെ കാഴ്ചശക്തി കുറഞ്ഞു തുടങ്ങിയതെന്ന് ജയ് സിംഗ് പറഞ്ഞു. ഡൽഹിയിലെ Read More…