സിജെപി സമരത്തെ പരിഹസിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ആർഎഎഫ്) അസിസ്റ്റന്റ് കമാൻഡന്റ് സോണിയ ഷെഹ്രാവത്തിന് തിരിച്ചടി. ഉദ്യോഗസ്ഥയുടെ നടപടി സേനയുടെ സമൂഹ മാധ്യമ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് സിആർപിഎഫിന്റെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. ഇവരോട് ഉടൻ തന്നെ കാരണം കാണിക്കൽ നോട്ടീസ് നൽകി വിശദീകരണം തേടുമെന്നാണ് വിവരം. ഡൽഹിയിൽ നടന്ന സിജെപിയുടെ സൻസദ് മാർച്ചിന്റെ സുരക്ഷാ ചുമതല സോണിയയ്ക്കായിരുന്നു. പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ സോണിയ അടക്കം നിരവധി ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. സംഭവത്തിനു പിന്നാലെ ചത്തുകിടക്കുന്ന ഒരു പാറ്റയുടെ ഫോട്ടോ Read More…

