തെക്കൻ ചൈനയിലെ ഒരു റെസ്റ്റോറന്റ് പാറ്റയ്ക്ക് സമാനമായ ഭീമാകാരമായ പ്രാണി വച്ച് തയ്യാറാക്കിയ വിചിത്രമായ ഡെസേർട്ട് (Dessert) വിളമ്പിയത് വലിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. ‘സൗത്ത് ചൈന മോർണിംഗ് പോസ്റ്റ്’ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ഷുണ്ടേയിലെ (Shunde) ഒരു റെസ്റ്റോറന്റാണ് പരമ്പരാഗത കാന്റനീസ് എഗ്ഗ് ടാർട്ടുകൾക്ക് (Egg tarts) മുകളിൽ വറുത്ത പ്രാണികളെ വെച്ച് ഉപഭോക്താക്കൾക്ക് നൽകിയത്. ‘വാട്ടർ റോച്ച് എഗ്ഗ് ടാർട്ടുകൾ’ (Water roach egg tarts) എന്ന പേരിൽ അവതരിപ്പിച്ച ഈ വിഭവത്തിന്റെ മൂന്നെണ്ണമടങ്ങുന്ന ഒരു Read More…

