Crime

ഭര്‍ത്താവറിയാതെ കാമുകനില്‍ കുഞ്ഞ്; നവജാത ശിശുവിനെ കഴുത്തുഞെരിച്ച് ‌കൊലപ്പെടുത്തി യുവതിയും കാമുകനും

ഗാന്ധിനഗർ: ഭർത്താവുമായി അകന്നുകഴിയുകയായിരുന്ന യുവതി കാമുകനിൽ ജനിച്ച നവജാതശിശുവിനെ മണിക്കൂറുകൾക്കുള്ളിൽ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ഗുജറാത്തിലെ ഗാന്ധിനഗർ ജില്ലയിലുള്ള ദെഹ്ഗാം സബ് ഡിവിഷനിലെ അംഗുതല ഗ്രാമത്തിലാണ് ഈ ക്രൂരകൃത്യം നടന്നത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം കുഴിയിൽ ഉപേക്ഷിച്ച സംഭവത്തിൽ 21-കാരിയായ യുവതിയെയും 32-കാരനായ കാമുകനെയും പൊലീസ് പിടികൂടി. കേസിലെ പ്രതിയായ കൽപ്പന സോളങ്കി ഒരു വർഷത്തിലേറെയായി ഭർതൃവീട്ടിൽ പോവുകയോ ഭർത്താവുമായി ബന്ധപ്പെടുകയോ ചെയ്തിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഈ കാലയളവിലാണ് കാൽജി സോളങ്കി എന്ന യുവാവുമായി ഇവർ അടുപ്പത്തിലായതും ഗർഭിണിയായതും. Read More…