ജയ്പ്പൂരിൽ ആംബുലൻസിന് വഴി നൽകാതെ ഒരു കാർ തടഞ്ഞിട്ടതായി ആരോപിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കാർഡ്രൈവറുടെ പെരുമാറ്റത്തെ ചോദ്യം ചെയ്തുകൊണ്ട് നിരവധിയാളുകളാണ് ഇവർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുന്നത്. ജയ്പ്പൂരിലെ വൈശാലി മാർഗ് വെസ്റ്റിലുള്ള എച്ച്.പി പെട്രോൾ പമ്പിന് സമീപമുള്ള പഞ്ചയാവാല പ്രദേശത്താണ് ഈ സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ, ഈ വീഡിയോയുടെ സത്യാവസ്ഥയോ ഇതിന് പിന്നിലെ യഥാർത്ഥ സാഹചര്യങ്ങളോ സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല. മറ്റൊരു യാത്രക്കാരനുമായി തർക്കത്തിലേർപ്പെട്ട് അത് ഫോണിൽ ചിത്രീകരിക്കുന്നതിനിടയിൽ ഒരു സ്ത്രീ Read More…

