Lifestyle

സ്‌കൂള്‍ ഓഫീസ്‌ മുറിയില്‍ മൂര്‍ഖന്‍, ജീവനക്കാരി ഇറങ്ങിയോടി !

മാനന്തവാടി: തൃശിലേരി ഗവ. ഫയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഓഫീസ്‌ മുറിയില്‍നിന്നും മൂര്‍ഖന്‍പാമ്പിനെ പിടികൂടി. കഴിഞ്ഞ ദിവസം സ്‌കൂള്‍ വിട്ട്‌ നാലേമുക്കാലോടുകൂടിയാണ്‌ പാമ്പിനെ കണ്ടെത്തിയത്‌. ഓഫീസ്‌ ജിവനക്കാരി മുറിയിലേക്ക്‌ കയറിയപ്പോള്‍ ചില സംശയം തോന്നി നോക്കിയപ്പോളാണ്‌ വിഷപ്പാമ്പിനെ കണ്ടത്‌. ഭയന്നുവിറച്ച ജീവനക്കാരി ഉടന്‍ പുറത്തേക്കോടി. പിന്നാലെ മറ്റ്‌ അധ്യാപകരെ വിവരം അറിയിച്ചു. ഓഫീസ്‌ മുറിയിലെ ഷെല്‍ഫിനോട്‌ ചേര്‍ന്നാണു പാമ്പ്‌ ഉണ്ടായിരുന്നതെന്നു ജീവനക്കാരി പറഞ്ഞതിന്റെ അടിസ്‌ഥാനത്തില്‍ അധ്യാപകര്‍ അവിടെ പരിശോധിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. വിവരം അറിയിച്ചതിനെ തുടര്‍ന്നു വനം വകുപ്പിന്റെ തന്നെ Read More…

Oddly News

മുത്തശ്ശിയുടെ കഴുത്തിൽ പാമ്പ്; ധൈര്യം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

പുനെയിലെ ഗ്രാമത്തിൽ നിന്നുള്ള ഒരു വൃദ്ധ പാമ്പിനെ പിടിക്കുകയും അതിനെ സമർത്ഥമായി കൈകാര്യം ചെയ്യുകയും കഴുത്തിൽ ചുറ്റുകയും ചെയ്തുകൊണ്ട് സോഷ്യൽ മീഡിയയെ ഞെട്ടിച്ചിരിക്കുകയാണ്. 70 വയസ്സുകാരിയായ ശകുന്തള സുതർ എന്ന സ്ത്രീയാണ് ഈ സാഹസിക പ്രകടനത്തിന് പിന്നിൽ. പുനെയിലെ മുൽഷി താലൂക്കിലെ അംബോളി ഗ്രാമവാസിയാണ് ഇവർ. എക്സിൽ (മുമ്പ് ട്വിറ്റർ) ഒരു ഉപയോക്താവ് പങ്കുവെച്ച വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വീഡിയോയിൽ, വീടിനുള്ളിലെ ഒരു ബോർഡിന് പിന്നിൽ ഒളിച്ചിരിക്കുന്ന പാമ്പിനെ സുതർ ശാന്തമായി പിടിച്ച് പുറത്തെടുക്കുന്നത് കാണാം. Read More…

Oddly News

പിടികൂടുന്നതിനിടെ റെസ്ക്യൂവറുടെ കവിളിൽ കടിച്ച് പെരുമ്പാമ്പ്

ഒരു പാമ്പു പിടുത്തക്കാരന്റെ മുഖത്തുതന്നെ പെരുമ്പാമ്പ് കടിക്കുന്ന ഭയാനകമായ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഗ്രാമത്തിലെത്തിയ പെരുമ്പാമ്പിനെ പിടികൂടുന്നതിനിടെയായിരുന്നു അപകടം. ഏതാണ്ട് 40 സെക്കന്‍റോളം പാമ്പ് അയാളുടെ കവിളിൽ നിന്നും പിടിവിടാതെ ഇരുന്നു. ഒടുവില്‍ പാമ്പിന്റെ കഴുത്തിന് പിടിച്ചാണ് അതിന്റെ കടിയില്‍ നിന്നും റെസ്ക്യൂവര്‍ രക്ഷപ്പെട്ടത്. സംഭവം എവിടെ എപ്പോൾ നടന്നതാണെന്ന് വീഡിയോയിൽ വ്യക്തമല്ല. ദി റിയൽ ടാര്‍സന്‍ എന്ന ജനപ്രിയ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. മദ്ധ്യവയ്കനായ ഒരാൾ കൈയുറ ധരിച്ച് പാമ്പിനെ Read More…

Featured Oddly News

പാമ്പിന്റെ വേഷത്തിൽ ജപ്പാനിലെ തെരുവുകളില്‍ ഇഴയുന്ന ഇൻഫ്ലുവൻസർ- വീഡിയോ വൈറൽ

ജപ്പാനിലെ തെരുവുകളിലൂടെ പാമ്പിന്റെ വേഷത്തിൽ ഇഴഞ്ഞു നീങ്ങുന്ന ഒരു ബ്രസീലിയൻ ഇൻഫ്ലുവൻസറുടെ വീഡിയോ ഇന്റർനെറ്റിൽ തരംഗമായിരിക്കുകയാണ്. നിലവിൽ ട്രെൻഡിംഗായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോ ക്ലിപ്പിൽ, ജൂനിയർ കാൽഡിറോ എന്ന ഇൻഫ്ലുവൻസർ പാമ്പിന്റെ അനക്കോണ്ട വേഷം ധരിച്ച് പൊതുനിരത്തുകളിലൂടെയും സബ്‌വേ സ്റ്റേഷനുകളിലൂടെയും തുറന്ന പ്ലാസകളിലൂടെയുമെല്ലാം ഒരു ഉരഗത്തെപ്പോലെ ഇഴയുന്നത് കാണാം. കഴിഞ്ഞ ജൂണിൽ “എനിക്ക് ചിരിക്കാനേ അറിയൂ” എന്ന അടിക്കുറിപ്പോടെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോയ്ക്ക് അടുത്തിടെയാണ് വലിയ പ്രചാരം ലഭിച്ചത്. ഇത് കാഴ്ചക്കാരിൽ നിന്ന് തമാശയും വിമർശനവും Read More…

Featured Oddly News

പാമ്പുകൾ എങ്ങനെയാണ് ഭക്ഷണം കഴിക്കുന്നതെന്ന് കണ്ടിട്ടുണ്ടോ? ഈ വൈറൽ വീഡിയോ കാണൂ..

പാമ്പുകളുടെ താടിയെല്ലുകൾക്കുള്ളിൽ എലികളെ തള്ളിയിടുന്ന ഒരു മനുഷ്യന്റെ വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാകുന്നത്. ഒരു മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ നിലവിൽ X-ൽ 2.6 ദശലക്ഷത്തിലധികം പേർ കണ്ടു. മിക്കവരും കാണാൻ പോലും ആഗ്രഹിക്കാത്ത വിഷജീവികളിൽ ഒന്നായ പാമ്പുകളെ ഒരു നിർഭയനായ മനുഷ്യൻ പോറ്റുന്നതാണ് ഈ ക്ലിപ്പ്. പാമ്പുകളുള്ള പെട്ടികൾക്കുള്ളിലേക്ക് എലികളെ എറിയുന്ന നീളമുള്ള വടികളും യുവാവിന്റെ കയ്യിൽ കാണാം. പാമ്പുകളുടെ ഡ്രോയറുകൾക്കുള്ളിൽ ജീവനുള്ള എലികളെ തിരഞ്ഞെടുത്ത് ഇടുകയാണ് യുവാവ് . അയാൾ ശ്രദ്ധാപൂർവ്വം ആദ്യത്തെ എലിയെ Read More…

Oddly News Wild Nature

തൊപ്പിവച്ച് ‘കൂൾ’ ലുക്കിൽ വീഡിയോയ്ക്ക് പോസ് ചെയ്യുന്ന രാജവെമ്പാല; ഞെട്ടിപ്പിക്കുന്ന കാഴ്ച

പാമ്പുകളെ പേടിയില്ലാത്ത ചില ആളുകളുണ്ട്. ഇവരുടെ പാമ്പുകളോടൊപ്പമുള്ള വീഡിയോകൾ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. പക്ഷേ സംഭവം അൽപം വെറൈറ്റിയാണ്. ഇവിടെ താരം ഒരു രാജവെമ്പാലയാണ്. തൊപ്പി ധരിച്ച രാജവെമ്പാല……! വീഡിയോയില്‍ ഉഗ്ര വിഷമുള്ള രാജവെമ്പാലയെ കടിക്കാൻ പ്രേരിപ്പിക്കുകയാണ് യുവാവ്. പാമ്പിന്റെ തലയിൽ നെയ്തെടുത്ത ചെറിയ തൊപ്പി കെട്ടിവച്ചിട്ടുണ്ട്. പിന്നീട് പാമ്പിനെ പലപ്പോഴായി അദ്ദേഹം പ്രകോപിക്കുകയായിരുന്നു. ഇന്തോനേഷ്യൻ ഇൻഫ്ലുവൻസർ ‘സഹാബത്ത് ആലം’ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വീഡിയോ ആണിത്, പുതിയ ‘ആക്സസറിയിൽ’ രാജവെമ്പാലയെ കണ്ട ഞെട്ടലിലാണ് ആളുകൾ. തലയിൽ ചെറിയ Read More…

Oddly News

കൈയില്‍ പാമ്പിനെ ചുറ്റിപ്പിടിച്ച് ബൈക്കോടിക്കുന്ന യുവാവ്; വിമർശനം

ചിലരുടെ എടുത്തു ചാട്ടവും സാഹസിക പ്രവൃത്തികളും കണ്ടാല്‍ ആരും അന്തംവിട്ട് പോകാറുണ്ട്. ഇപ്പോള്‍ അത്തരത്തില്‍ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു കൈയില്‍ പാമ്പിനെ ചുറ്റിപ്പിടിച്ച് ബൈക്ക് ഓടിക്കുന്ന ഒരു യുവാവിന്റെ വീഡിയോ ആണ് ഇത്. മധ്യപ്രദേശില്‍ നിന്നുള്ള വീഡിയോ ആണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ വീഡിയോ ‘just.see0810’ എന്ന ഇന്‍സ്റ്റഗ്രാം ഹാന്‍ഡില്‍ ആണ് പങ്കുവെച്ചിരിക്കുന്നത്.   ഒരു കൈകൊണ്ട് ബൈക്കിനെ നിയന്ത്രിച്ച് മറുകൈയിലാണ് ഇയാള്‍ പാമ്പിനെ പിടിച്ചിരിക്കുന്നത്. പാമ്പിനെ കൈത്തണ്ടയില്‍ ചുറ്റി അതിന്റെ Read More…

Oddly News Wild Nature

ഭയം അരിച്ചിറങ്ങും! ഏറ്റുമുട്ടി പാമ്പും കീരിയും, വീഡിയോ കണ്ട് കണ്ണുതള്ളി നെറ്റിസൺസ്

പ്രകൃതിയിൽ, തങ്ങളുടെ നിലനിൽപ്പിനായി ജീവികൾ തമ്മിൽ യുദ്ധത്തിൽ ഏർപ്പെടുന്നത് ഒരു പുതിയ സംഭവമല്ല. ഓരോരുത്തരും തങ്ങളുടെ നല്ല നിലനിൽപ്പിനായി മറ്റുള്ളവരെ കീഴടക്കാനുള്ള ഓട്ടത്തിലാണ്. ഇപ്പോഴിതാ പാമ്പും കീരിയും തമ്മിലുള്ള പോരാട്ടം കാണിക്കുന്ന അത്തരത്തിലുള്ള ഒരു വൈറൽ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. രണ്ട് ജീവികളും എങ്ങനെ മറ്റൊന്നിനെ കീഴടക്കാൻ ശ്രമിക്കുന്നു എന്നാണ് വീഡിയോയിൽ കാണിക്കുന്നത്. വീഡിയോയിൽ പാമ്പും കീരിയും തമ്മിലുള്ള കടുത്ത പോരാട്ടം നടക്കുകയാണ്. വീഡിയോയിൽ ഇരുവരും പരസ്പരം കീഴടക്കാൻ ശ്രമിക്കുകയാണ്. പാമ്പ് ശക്തനായതിനാൽ, കീരിക്ക് പാമ്പിനെ കീഴ്പ്പെടുത്താൻ Read More…

Oddly News

ഹോട്ടലിൽ ഭക്ഷണം കഴിക്കവേ സീലിംഗിൽ നിന്നു പാനീയത്തിലേക്ക് വീണ് പാമ്പ്: ദുരനുഭവം പങ്കുവെച്ച് യുവതി

പുറത്തുനിന്ന് ഭക്ഷണം കഴിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാൽ നമ്മളിൽ കുറച്ചുപേർക്കെങ്കിലും ചില റെസ്റ്ററന്റുകളിൽ നിന്ന് അത്ര സുഖകരമല്ലാത്ത അനുഭവങ്ങൾ ഉണ്ടായിട്ടുമുണ്ട്. ചിലപ്പോൾ ഭക്ഷണത്തിൽ മുടി കണ്ടത്തിയതോ പ്രാണികളെ കണ്ടെത്തിയതായോ ആയിട്ടുള്ള അനുഭവങ്ങൾ ആകാം അത്. പലരും തങ്ങളുടെ ഇത്തരം അനുഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ കാർലെറ്റ ആൻഡ്രൂസ് എന്ന് പേരുള്ള ഒരു അമേരിക്കൻ യുവതി സമാനമായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ്. ഒരു റെസ്റ്ററന്റിൽ ഇരിക്കെ സീലിംഗിൽ നിന്ന് അപ്രതീക്ഷിതമായി ഒരു പാമ്പ് കാർലെറ്റയുടെ പാനീയത്തിലേക്ക് Read More…