Oddly News

ഇനി കുടയോട് സംസാരിക്കാം, വഴിയും ചോദിക്കാം ! ഡിസ്‌പ്ലേയും GPSമായി ഒപ്പോയുടെ ‘സ്മാർട്ട് കുട’- വീഡിയോ

ചൈനീസ് ടെക് കമ്പനിയായ ഓപ്പോ , നിത്യജീവിതത്തിലെ സാധാരണ വസ്തുക്കളെ സ്മാർട്ട് സാങ്കേതികവിദ്യയുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി പുത്തൻ ‘സ്മാർട്ട് കുട’ പുറത്തിറക്കി. കുടയുടെ ഉൾഭാഗത്ത് തന്നെ ഡിജിറ്റൽ ഡിസ്‌പ്ലേ സജ്ജീകരിച്ചിരിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. നിലവിൽ ഇതൊരു പരീക്ഷണാടിസ്ഥാനത്തിലുള്ള മാതൃക മാത്രമായാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. കുടയുടെ തുണിക്കുള്ളിൽ തന്നെ ഘടിപ്പിച്ചിരിക്കുന്ന സ്ക്രീനിലൂടെ വഴി അറിയാനുള്ള ജിപിഎസ് നിർദ്ദേശങ്ങൾ , ഫോൺ നോട്ടിഫിക്കേഷനുകൾ എന്നിവ ഉപയോക്താക്കൾക്ക് നടക്കുമ്പോൾ തന്നെ കാണാൻ സാധിക്കും. വെറുമൊരു കുട എന്നതിനപ്പുറം, മഴയത്തോ വെയിലത്തോ Read More…